തൃശൂർ : നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ പരിശോധനാ സംവിധാനം ഒരുക്കി ആയുഷ് വകുപ്പ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേക ട്രെയിനുകളിൽ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് സമയബന്ധിതമായി ആരോഗ്യ പരിശോധനാ പത്രം ആവശ്യമുണ്ട്. ഇങ്ങനെ പരിശോധന നടത്തുന്നതിന് ആയുർവേദ, ഹോമിയോ വകുപ്പ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദ്ദേശിച്ചിരുന്നു. എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും കൊവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ ഇല്ലാത്തവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ സലജകുമാരി അറിയിച്ചു