മണലൂർ: ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിന്റെ നൂറാം വാർഷികത്തിന്റെ പൊലിമ കുറച്ച് ശ്രീനാരായണ ഗുപ്ത സമാജം മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകി. കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിക്കുള്ള ചെക്ക് കൈമാറിയത്. ശ്രീ നാരായണ ഗുപ്ത സമാജം ഭാരവാഹികളായ സുരേഷ് ബാബു വന്നേരി, കെ. കെ ഗോപി , പി. കെ വേലായുധൻ, കെ. ഡി സുനിൽ കുമാർ, ധനേഷ് മടത്തി പറമ്പിൽ എന്നിവരാണ് ചെക്ക് നൽകിയത്. 700 നിർദ്ധന വീട്ടുകാർക്ക് അരിയും പലവ്യഞ്ജനങ്ങളുമെത്തിച്ച സമാജം ഭാരവാഹികളെ മന്ത്രി അഭിനന്ദിച്ചു.