duritham
ചുമട്ട് തൊഴിലാളി സത്യനിൽ നിന്ന് ഒരു ലക്ഷത്തിൻ്റെ ചെക്ക് മന്ത്രി എ.സി. മൊയ്തീൻ ഏറ്റ് വാങ്ങുന്നു.

എരുമപ്പെട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി ചുമട്ട് തൊഴിലാളി മാതൃകയായി. കുന്നംകുളം സി.ഐ.ടി.യു തൊഴിലാളിയായ മരത്തംകോട് എ.കെ.ജി നഗറിൽ കോട്ടയിൽ സത്യമാണ് തന്റെ അദ്ധ്വാത്തിന്റെ വലിയൊരു പങ്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ദുരിതബാധിതരെ സഹായിക്കുന്നതിനായി സർക്കാരിന് നൽകിയത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ചെക്ക് ഏറ്റുവാങ്ങി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, പഞ്ചായത്ത് മെമ്പർമാരായ ഷുക്കൂർ പന്നിത്തടം, കെ.കെ. മാണി, സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. പുരുഷോത്തമൻ, ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.