send-off-biharees
പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ബീഹാർ സ്വദേശികളെ കെ.എസ്.ആർ.ടി.സി.യിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്തിന്റെ നേതൃത്വത്തിൽ യാത്രയാക്കുന്നു.

കയ്പമംഗലം: പഞ്ചായത്തിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളായ 200 ബീഹാർ സ്വദേശികൾ തൃശൂരിൽ നിന്ന് ട്രെയിൻ കയറി. കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രവും ആയുർവേദ ഡിസ്‌പെൻസറിയും ഹോമിയോ ഡിസ്‌പെൻസറിയും സംയുക്തമായി ഇവരെ പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് പ്രോഗ്രാമിന് നേതൃത്വം നൽകി. എടത്തിരുത്തി പഞ്ചായത്തിലെ ബീഹാറികളായ 81 അന്യസംസ്ഥാന തൊഴിലാളികളെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി യാത്രയാക്കി. പെരിഞ്ഞനം പഞ്ചായത്തിലെ 92 അന്യ സംസ്ഥാന തൊഴിലാളികളായ ബീഹാർ സ്വദേശികളെ രജിസ്‌ട്രേഷനു ശേഷം മെഡിക്കൽ പരിശോധന നടത്തി യാത്രയാക്കി

..