gvr-news-
നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളെ നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ്. വി.ചന്ദ്രൻ യാത്രയാക്കുന്നു.

ഗുരുവായൂർ: ഗുരുവായൂരിലും പരിസരപ്രദേശത്തുമായി ഉണ്ടായിരുന്ന ബീഹാറുകാരായ 44 തൊഴിലാളികൾ തൃശൂരിൽ നിന്ന് ഞായറാഴ്ച രാത്രി പുറപ്പെട്ട ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. 120 പേർ പരിശോധനയ്ക്കായി ഞായറാഴ്ച രാവിലെ ടൗൺ ഹാളിൽ എത്തിയിരുന്നു. 70 ഓളം പേരുടെ പരിശോധനകളും പൂർത്തിയാക്കിയപ്പോഴാണ് എണ്ണം 44 ആയി കുറച്ചുള്ള അറിയിപ്പുണ്ടായത്. ആദ്യം പരിശോധന പൂർത്തിയാക്കിയവർക്ക് അവസരം നൽകി.

ഡോ. കെ. ലസിത, ഡോ. സിതാര അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. കെ.എസ്.ആർ.ടി.സി ബസിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ച സംഘത്തിന് വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.വി. വിവിധ് എന്നിവരുടെ നേതൃത്വത്തിൽ ലഡുവും മാസ്‌കും സമ്മാനിച്ച് യാത്രഅയപ്പ് നൽകി.