തൃശൂർ: അന്യ സംസ്ഥാന തൊഴിലാളികളെ ട്രെയിനിൽ ബീഹാറിലേക്ക് അയക്കാൻ ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി 30 ബസുകളിലായി 32 സൗജന്യ സർവീസുകൾ നടത്തി. കളക്ടർ എസ്. ഷാനവാസിന്റെ നിർദേശത്തെ തുടർന്നാണ് തൊഴിലാളികൾക്ക് യാത്രസൗകര്യമൊരുക്കിയതെന്ന് ഡി.ടി.ഒ കെ.ടി സെബി പറഞ്ഞു. തൃശൂർ നഗരത്തിലും പരിസരങ്ങളിലുമായി ആറ് ബസ് എട്ടു സർവീസുകൾ നടത്തി. ഉച്ചയോടെ ആരംഭിച്ച സർവീസ് വൈകിട്ട് 4.30ന് സമാപിച്ചു
ബസ് സർവീസ് ഇങ്ങനെ
ചാലക്കുടി 5
ഗുരുവായൂർ, ഇരിങ്ങാലക്കുട, മാള 4
പുതുക്കാട് 2
കൊടുങ്ങല്ലൂർ 5