മാള: മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ ഗുരുധർമ്മം മിഷൻ ഹോസ്‌പിറ്റലിൽ പ്രിവിലേജ് സൗകര്യം ആരംഭിച്ചു. ട്രസ്റ്റ് അംഗങ്ങൾക്കും പൊതുപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും മത-സാമുദായിക നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കും നൽകുന്ന പ്രിവിലേജ് കാർഡ് വിതരണവും ആരംഭിച്ചു.
പൊതുപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും മത-സാമുദായിക നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കും പത്ത് അർഹരായ കുടുംബങ്ങളെ കൂടി പദ്ധതിയിൽ ചേർക്കാം. പ്രിവിലേജ് കാർഡ് ലഭിക്കുന്ന അംഗത്തിന്റെ കുടുംബത്തിന് പ്രത്യേക ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ ഉദ്‌ഘാടനം ഗുരുധർമ്മം മിഷൻ ആശുപത്രി സി.ഇ.ഒ ഡോ. ആദർശ് കൃഷ്ണൻ ഉപദേശക സമിതി അംഗം പി.ബി അശോകന് പ്രിവിലേജ് കാർഡ് നൽകി നിർവഹിച്ചു. ട്രസ്റ്റ് ഡയറക്ടർ ഇ.പി രാജീവ്, ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മാനേജർ വി.ആർ ഡിങ്കൻ, ഓപ്പറേഷൻ ഹെഡ് പി.ആർ രാജീവ് എന്നിവർ സംബന്ധിച്ചു...