ചാലക്കുടി: പഴമക്കാരുടെ 99ലെ വെള്ളപ്പൊക്കം, ഒന്നാം ലോക മഹായുദ്ധത്തിൽ ചാലക്കുടിയുടെ കരുത്ത് ലോകത്തിന് കൈമാറിയ ട്രാംവേ റെയിൽ സംവിധാനം തുടങ്ങി അമൂല്യ നിധികളാകുന്ന ചരിത്ര ആലേഖനങ്ങളാൽ പത്തരമാറ്റ് തിളക്കത്തിലേക്ക് വഴിമാറുകയാണ് ഈ കൊച്ചു ഇടനാഴി.

രണ്ടു കലാകാരന്മാരുടെ ഭാവനയും കരവിരുതുമാണ് സതേൺ കോളേജ് റോഡിലെ റെയിൽവേ അടിപ്പാതയെ ചാലക്കുടിയുടെ ചരിത്രത്തിന്റെ കിളിവാതിലെന്ന ബഹുമതിക്ക് ആർഹമാക്കിയത്. സുനിൽ പൂതേക്കാടനും (45) സുഹൃത്തും കലാകാരനുമായ ബാബുവും ചേർന്നാണ് കാഴ്ചയുടെ വിരുന്നൊരുക്കിയത്.

കലാഭവൻ മണിയോടൊപ്പം പത്താം ക്ലാസുവരെ പഠിച്ച സുനിൽ തന്റെ പണി സാധനങ്ങളുമായി അടിപ്പാതയുടെ ചുവട്ടിലെത്തുമ്പോൾ വിദ്യാർത്ഥികൾക്കൊരു സമ്മാനം നൽകുകയെന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ. കോണി വച്ചു കയറി ആശയങ്ങൾക്ക് ബ്രഷുകളാൽ രൂപ രേഖയുണ്ടാക്കി. സുഹൃത്ത് ബാബു ആ ചിത്രങ്ങൾക്ക് നിറങ്ങളാൽ മിഴിവേകി

ടിപ്പുസുൽത്താന്റെ പടയെ വീഴ്ത്താൻ സാമൂതിരി തയ്യാറാക്കിയ നെടുങ്കോട്ട, മുസ്‌രിസ് കാലഘട്ടം, ചാലക്കുടിയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം എന്നിവയ്‌ക്കെല്ലാം ഇടനാഴിയിലെ ഇരുചുവരുകളിലുമായി ജീവൻ തുടിക്കുകയാണ്. ചാലക്കുടിയുടെ സ്വന്തം കാവ്യാത്മാവ് നടുവം കവികൾ, ചാലക്കുടിയുടെ വികസനത്തിന് നാന്ദി കുറിച്ച ശക്തൻ തമ്പുരാൻ, ഭാരത ഗണിത ശാസ്ത്രജ്ഞൻ സംഗമഗ്രാമ മാധവൻ,1933 ലെ ഗാന്ധിജിയുടെ ചാലക്കുടി സന്ദർശനം എന്നിവയും നാട്ടുകാർക്ക് വിസ്മയമാകുന്നു. ശാലക്കുടി ലോപിച്ച് ചാലക്കുടി ആയതിന്റെ നേർക്കാഴ്ചയും ചിത്രത്തിൽ ഇടം പിടിക്കുന്നു. ഈ സംരംഭം ഇപ്പോൾ നാടേറ്റെടുത്തു കഴിഞ്ഞു. നഗരസഭ ഭരണ സമിതിയടക്കം നിരവധി സംഘടനകളും വ്യക്തികളും ദൗത്യത്തിന് സഹായ ഹസ്തവുമായെത്തി.

......................

ഇത് വിദ്യാർത്ഥികൾക്കുള്ള ഉപഹാരമാണ്. ഭാവി തലമുറ നവമാദ്ധ്യമങ്ങളിലേയ്ക്ക് തലതാഴ്ത്തുമ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നാടിന്റെ ചരിത്രവും സംസ്കാരവുമൊക്കെയാണ്. നഗരത്തിലേയ്ക്കുള്ള ഈ കിളി വാതിൽ കടക്കുമ്പോൾ ഒറ്റനോട്ടത്തിൽ അവർക്ക് ഇന്നലെയുടെ ചാലക്കുടി എന്തായിരുന്നെന്ന് ബോദ്ധ്യമാകും

സുനിൽ പറയുന്നു.


. സുനിൽ പറയുന്നു. റെയിൽവെ ട്രാക്കിനുടുത്ത രണ്ടുകലാകാരന്മാരും ചേർന്നൊരുക്കിയ