ചാലക്കുടി: നഗരസഭാ ഓഫീസിലെ ജീവനക്കാർക്കും താലൂക്ക് ആശുപത്രിയിലും ബെന്നി ബെഹനാൻ എം.പി മാസ്‌കുകൾ വിതരണം ചെയ്തു. സർജിക്കൽ മാസ്‌കുകളാണ് നൽകിയത്. നഗരസഭയിൽ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജ്, മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, കെ. ജെയിംസ് പോൾ, തോമസ് മാളിയേക്കൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. എൻ.എൻ. ഷീജയെയാണ് മാസ്‌കുകൾ ഏൽപ്പിച്ചത്. ഫയർഫോഴ്‌സ് സ്റ്റേഷനിലും മാസ്‌കുകൾ നൽകി. ഓഫീസർ സി.ഒ. ജോയ് ഏറ്റുവാങ്ങി.