തൃശൂർ: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുളളത് 890 പേർ. ഇന്നലെ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. രണ്ട് പേർ ആശുപത്രി വിട്ടു. ഒരു സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 1,291 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. അതിൽ 1,282 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഒമ്പത് എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 269 ഫോൺകാളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു.
ഇന്നലെ 20 പേർക്ക് കൗൺസലിംഗ് നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1,684 പേരെയും മത്സ്യച്ചന്തയിൽ 896 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 188 പേരെയും സ്‌ക്രീൻ ചെയ്തു.