ksu
കണ്ടശ്ശാംകടവ് ഇലക്ട്രിസിറ്റി ഓഫിസിനു മുന്നിൽ മണലൂരിലെ ബി.ജെ.പി പ്രവർത്തകരുടെ അഭ്യാർത്ഥന സമരം

കാഞ്ഞാണി: ഇലക്ട്രിസിറ്റി ബില്ലിൽ ഇളവുകൾ അനുവദിക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാന ലംഘനത്തിനെതിരെ സംഘടിപ്പിച്ച അഭ്യർത്ഥനാ സമരം ബി.ജെ.പി മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിൽ തുകയിൽ ഇളവുകൾ അനുവദിക്കുക, വൈദ്യുതബന്ധം വിച്ഛേദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

200 ഓളം ബി.ജെ.പി പ്രവർത്തകർ വീടുകളിൽ പ്ലക്കാർഡുകളുമായി ഇരുന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാന ലംഘനത്തിനെതിരെയുള്ള സമരത്തിൽ പങ്കാളികളായി. ബി.ജെ.പി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്ത്, ജനറൽ സെക്രട്ടറി മനോജ് പണിക്കശ്ശേരി, മൂന്നാം വാർഡ് മെമ്പറും മഹിളാ മോർച്ച നിയോജക മണ്ഡലം കമ്മിറ്റി അംഗവുമായ മിനി അനിൽ കുമാർ, ബി.ജെ.പി നിയോജക മണ്ഡലം ഐ.ടി സെൽ കൺവീനർ രാജശേഖർ പൊറ്റെക്കാട്ട് എന്നിവർ പങ്കെടുത്തു.