 
ചാലക്കുടി: ലോക്ക് ഡൗൺക്കാലത്ത് വ്യത്യസ്ഥരാവുകയാണ് ചാലക്കുടിയിലെ ചിത്രകാരൻമാരായ സുനിൽ പൂതക്കാടനും ബാബുചിത്രയും. ചാലക്കുടി എൻ.എസ്.എസ് സ്‌കൂളിന് സമീപത്തുള്ള റെയിൽവേ മേൽപ്പാലത്തിന്റെ അടിപ്പാതയുടെ ഇരുവശത്തും സാമൂഹിക പ്രതിബന്ധതയുള്ളതും ചാലക്കുടിയുടെ ചരിത്ര മുഹൂർത്തങ്ങളെ കോർത്തിണക്കുന്നതുമായ ചിത്രങ്ങൾ വരച്ചിരിക്കുകയാണ് ഇരുവരും.
ചിത്രരചനയെ കുറിച്ച് അറിഞ്ഞ് സ്ഥലത്ത് എത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഇരുവരെയും ഷാൾ അണിയിച്ച് ആദരിച്ചു. ചിത്രങ്ങളിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശം ജനങ്ങൾ തിരിച്ചറിയണമെന്നും ചിത്രകാരൻമാർക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ബി.ഡി.ജെ.എസ് ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥിയും സന്നിഹിതനായിരുന്നു .