കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ 'തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി'യിൽ ഉൽപ്പെടുത്തി കയ്പമംഗലം മണ്ഡലത്തിൽ തോട്, റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിന് 342.36 ലക്ഷം രൂപയുടെ ഭരണാനുമതിയായെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. പ്രളയകാലത്ത് തകർന്നതും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും എന്നാൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്ന ഈ പദ്ധതിയുടെ നിർവഹണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് നടപ്പാക്കുന്നത്. പൊതുമരാമത്ത് പണികൾക്ക് പ്ലാൻ ഫണ്ടിൽ പാലിക്കേണ്ട എല്ലാ നിബന്ധനകളും ഈ പ്രവൃത്തികളുടെ പ്രവർത്തനവും പരിപാലനവും രണ്ട് വർഷത്തേക്ക് ഉറപ്പു വരുത്തി കൊണ്ടാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കേണ്ടത്.
എറിയാട് പഞ്ചായത്തിലെ ചെമ്മീൻ തോട് സൈഡ് സംരക്ഷണ ഭിത്തി 30 ലക്ഷം, എടവിലങ്ങ് പഞ്ചായത്തിലെ കുഞ്ഞയിനി ലക്ഷം വീട് റോഡ് 11 ലക്ഷം, കർഷക ഹനുമാൻ ലിങ്ക് റോഡ് 11 ലക്ഷം, പെരുംതോട് വേടിത്തോടിനെ ബന്ധിപ്പിക്കുന്ന 10 അടി സ്ഥലം റോഡാക്കി മാറ്റുന്നത് 37 ലക്ഷം, വാർഡ് രണ്ടിലെ കോളനി റോഡ് 11 ലക്ഷം, ശ്രീനാരായണപുരം പഞ്ചായത്തിലെ പത്താഴക്കാട് മുള്ളൻബസാർ റോഡ് 10 ലക്ഷം, ഹിറാ പള്ളി പുതുമനപ്പറമ്പ് റോഡ് റീ ടാറിംഗ് & സംരക്ഷണഭിത്തി 10 ലക്ഷം, കട്ടൻബസാർ പതിയാശ്ശേരി റോഡ് 16 ലക്ഷം, മാമ്പി ബസാർ സ്റ്റേഡിയം ഇല്ലി ചോട് റോഡ് 20 ലക്ഷം, മദ്രസ റോഡ് 10 .76 ലക്ഷം, ശംഖു കുളങ്ങര താമരകുളം റോഡ് 10.6 ലക്ഷം, മതിലകം പഞ്ചായത്തിലെ പുതിയകാവ് സൊസൈറ്റി റോഡ് 10 ലക്ഷം, പെരിഞ്ഞനം പഞ്ചായത്തിലെ പനപ്പറമ്പ് മഹളറ റോഡ് 20 ലക്ഷം, സൗഹൃദയറോഡ് റീ ടാറിംഗ് 10 ലക്ഷം, കയ്പമംഗലം പഞ്ചായത്തിലെ മഹളറ 18 മുറി റോഡ് 20 ലക്ഷം, ഗ്രാമ ലക്ഷ്മി കൽവർട്ട് പാലം (വാർഡ് 3) 30 ലക്ഷം എടത്തിരുത്തി പഞ്ചായത്തിലെ താടിക്കാരൻ റോഡ് ടാറിംഗ് ആൻഡ് റീ ടാറിംഗ് 15 ലക്ഷം, കരിപ്പത്തോട് റോഡ് നിർമ്മാണം സൈഡ് സംരക്ഷണ ഭിത്തി 20 ലക്ഷം, മധുരം പള്ളി ശ്രീ മുരുകൻ റോഡ് 50 ലക്ഷം, എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതിയായത്. പഞ്ചായത്തുകൾ തുടർ നടപടികൾ പൂർത്തീകരിച്ചാൽ ഇവ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ കൂട്ടിച്ചേർത്തു.