kimarunu
അലങ്കാര മത്സ്യങ്ങൾ വിറ്റു കിട്ടിയ തുക മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫിയാസ് എന്നിവർ സി.ഐ എസ്. ജയകൃഷ്ണന് കൈമാറുന്നു.

വരന്തരപ്പിള്ളി: ആറാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ടകൾ അലങ്കാര മത്സ്യങ്ങൾ വിറ്റു കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി വരന്തരപ്പിള്ളി സി.ഐ എസ്. ജയകൃഷ്ണന് കൈമാറി. വേലൂപ്പാടം ഊരത്ത് ഷംസുദ്ദീന്റെ മക്കളായ മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫിയാസ് എന്നിവരാണ് 890 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്..