തൃശൂർ: സാഹചര്യം മനസിലാക്കാതെ ഹെലിക്കോപ്ടറിനെ ചൊല്ലി വിവാദം സൃഷ്ടിക്കുന്നത് ഭൂഷണമല്ലെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ. ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല ഹെലികോപ്ടറിന്റെ ഉപയോഗം. സാഹചര്യത്തിനൊത്തുള്ള മാറ്റങ്ങൾ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഉൾക്കൊള്ളണം. മഹാമാരിയെ പ്രതിരോധിക്കാൻ വിവാദങ്ങളേക്കാൾ ഉപകരിക്കുക ഒത്തൊരുമയാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.