കയ്പമംഗലം: കൊവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടം മൂലം സാധാരണക്കാർക്കുണ്ടായ ദുരിതം കണക്കിലെടുത്ത് കുടുംബശ്രീ മുഖേനയുള്ള 'മുഖ്യമന്ത്രിയുടെ സഹായഹസ്തം' വായ്പാ പദ്ധതിക്ക് എടത്തിരുത്തിയിൽ തുടക്കം. ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്കിൽ എടത്തിരുത്തി പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ബൈന പ്രദീപ് നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഐഷാബി മുഹമ്മദ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീന വിശ്വൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സതീഷ്, ബാങ്ക് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു,പഞ്ചായത്ത് അംഗങ്ങളായ ഗീത മോഹൻദാസ്, മെമ്പർ ഉമറുൽ ഫാറൂക്ക്, ബാങ്ക് സെക്രട്ടറി എം.എസ്. പ്രമീള എന്നിവർ സംസാരിച്ചു.