ചേർപ്പ്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആറാട്ടുപുഴ, ഞെരുവിശേരി, ഊരകം, കടലാശേരി, പള്ളിപ്പുറം എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകി വീണ് നാശം നഷ്ടമുണ്ടായത്. കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ചേർപ്പ് സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി വൈദ്യുതി ലൈൻ ഇരുമ്പ് കാൽ തുരുമ്പെടുത്തതിനെ തുടർന്ന് കാടാമ്പുഴ പാടശേഖരത്ത് ഒടിഞ്ഞു വീണ് വൻ ദുരന്തമാണ് ഒഴിവായത്. പലയിടങ്ങളിലും മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടിയതിനാൽ വൈദ്യുതി വിതരണവും തടസപ്പെട്ടു. ആറാട്ടുപുഴയിലെ ശുദ്ധജല പദ്ധതിയിലേക്കുള്ള വൈദ്യുതി കാലുകൾ ഒടിഞ്ഞു വീണതിനാൽ പലയിടങ്ങളിലേക്ക് ശുദ്ധജല വിതരണവും തടസപ്പെട്ടു.