കാഞ്ഞാണി: മണലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ അഴിമതിക്കെതിരെ മണലൂർ പഞ്ചായത്ത് ഓഫിസിന് മുൻവശം കളഞ്ഞു കിട്ടിയ പണപ്പൊതി നാളുകൾ കഴിഞ്ഞിട്ടും അവകാശികളെ കണ്ടെത്തി തിരിച്ചേൽപ്പിക്കാത്ത പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരെ ബി.ജെ.പി മൂന്നാം വാർഡ് പഞ്ചായത്ത് അംഗം മിനി അനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ബിജെപി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിനുകരുവത്ത് , ജനറൽ സെക്രട്ടറി മനോജ് പണിക്കശ്ശേരി, ബി.ജെ.പി നിയോജക മണ്ഡലം ഐ.ടി സെൽ കൺവീനർ രാജശേഖർ പൊറ്റെക്കാട്ട്, പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി അംഗം വേണു പറപ്പിള്ളി, ബി.ജെ.പി മുൻ ജില്ലാ സമിതി അംഗം പി.കെ. ലാൽ, ഗോപി കുന്നത്തുള്ളി എന്നിവർ പങ്കെടുത്തു.