photo
പുത്തൻചിറ കിഴക്കുംമുറിയിൽ മുടിലിക്കുളം കറുപ്പൻ്റെ വീട് തെങ്ങ് വീണ് തകർന്ന നിലയിൽ

മാള: പുത്തൻചിറ കിഴക്കുംമുറിയിൽ തെങ്ങ് വീണ് ഓട് മേഞ്ഞ വീട് തകർന്നു. മുടിലിക്കുളം കറുപ്പൻ്റെ വീടാണ് തകർന്നത്. വൈകീട്ട് ഉണ്ടായ കനത്ത കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്. കറുപ്പനും ഭാര്യ ലതയും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല. മക്കൾ വീടിന് പുറത്തായിരുന്നു.