ഗുരുവായൂർ: ഗൾഫിൽ നിന്നുള്ള ആദ്യ വിമാനത്തിലെത്തുന്ന തൃശൂർ ജില്ലക്കാരായ 73 പ്രവാസികൾക്ക് ഗുരുവായൂരിൽ ക്വാറന്റൈൻ സൗകര്യമൊരുക്കും. ദേവസ്വത്തിന്റെ മൂന്ന് ഗെസ്റ്റ് ഹൗസുകൾ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കാനാണ് തീരുമാനം. ഗുരുവായൂരിലെ 125 ലോഡ്ജുകളും പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യത്തിനായി സർക്കാർ ഏറ്റെടുക്കുന്നുണ്ട്. ഗുരുവായൂരിലെ സൗകര്യങ്ങളുടെ അന്തിമ അവലോകനത്തിന് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നഗരസഭ ഓഫീസിൽ കളക്ടർ എസ്. ഷാനവാസ് യോഗം വിളിച്ചിട്ടുണ്ട്.