കൊടുങ്ങല്ലൂർ: നഗരസഭയിലെ പറമ്പിക്കുളങ്ങര 37-ാം വാർഡിൽ യുവമോർച്ച പ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ജല സ്രോതസുകളും അനുബന്ധ തോടുകളും ശുചിയാക്കി. മഴക്കാലം ശക്തി പ്രാപിക്കും മുമ്പേ ജലസ്രോതസുകൾ വൃത്തിയാക്കി നീരൊഴുക്ക് കാര്യക്ഷമമാക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് ശ്രമദാനം നടന്നത്. മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.ഒ ലക്ഷ്മി നാരായണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ്, വൈസ് പ്രസിഡന്റ് വിഷ്ണു, ജന. സെക്രട്ടറി അംജിത്ത് എന്നിവർ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനത്തിൽ ജിതിൻ, കൃഷ്ണകുമാർ, അനുരഞ്ച്, പ്രജീഷ് ചള്ളിയിൽ, സുദേവ്, ഹരി തുടങ്ങിയവരുൾപ്പെടെ നിരവധി പേർ പങ്കാളികളായി...