തൃശൂർ: ജില്ലയിൽ 98.84 ശതമാനം വരുന്ന എ.എ.വൈ വിഭാഗം മഞ്ഞ കാർഡുടമകൾ സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റി. 52,677 എ.എ.വൈ കാർഡുടമകളിൽ 52,068 പേരാണ് കിറ്റ് കൈപ്പറ്റിയത്. 95.76 ശതമാനം പി.എച്ച്.എച്ച് കാർഡുടമകളും സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. 2,81,865 പി.എച്ച്.എച്ച് റേഷൻ കാർഡുടമകളിൽ 2,69,914 പേരാണ് കിറ്റ് കൈപ്പറ്റിയത്. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം 50,272 കാർഡുടമകളും 2,76,751 കാർഡുടമകളും റേഷൻ വിഹിതം കൈപ്പറ്റി. വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുവിപണിയിൽ നടത്തിയ കർശന പരിശോധനയിൽ തൃശൂർ താലൂക്കിൽ നാല്, കൊടുങ്ങല്ലൂർ താലൂക്കിൽ ഒന്ന് എന്നിങ്ങനെ ആകെ അഞ്ച് ക്രമക്കേടുകളാണ് കണ്ടെത്തിയത്.