തൃശൂർ: ലോക്ക് ഡൗൺ കാലത്ത് വ്യവസായ, വാണിജ്യ ആവശ്യങ്ങൾക്കുള്ള വെള്ളം വേണ്ടാതാകുകയും വേനൽമഴ ശക്തമാകുകയും ചെയ്തതോടെ ജില്ലയിൽ ജലസമൃദ്ധി. വാട്ടർ അതോറിറ്റിയുടെ പദ്ധതികൾ വഴി ശുദ്ധജലം ലഭ്യമാക്കുന്നത് ഏകദേശം 16,79,139 ജനങ്ങൾക്കാണ്. തൃശൂർ ഡിവിഷന് കീഴിലുള്ള ബി.ഡബ്ലിയു.എസ്.എസ് മായന്നൂർ ഒഴികെയുള്ള എല്ലാ പദ്ധതികളും പ്രവർത്തനക്ഷമമാണ്.

മായന്നൂർ പദ്ധതിയിലെ മോട്ടോർ പമ്പ് സെറ്റ് തകരാർ പരിഹരിക്കാനാകാത്ത അവസ്ഥയിലാണ് പമ്പിംഗ് നിറുത്തിയത്. തിരുവില്വാമല ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും വാൽവ് ക്രമീകരണത്തിലൂടെ മായന്നൂർ പദ്ധതി പ്രദേശങ്ങളിലേക്കും ജല വിതരണം നടത്തുന്നുണ്ട്. അഡീഷണൽ ഷിഫ്ട് പമ്പിംഗിലൂടെയാണ് വേലൂർ, പൂമല, കടങ്ങോട് തുടങ്ങിയ പഞ്ചായത്തുകൾക്ക് ജലം വിതരണം ചെയ്യുന്നത്. കുടിവെള്ള ക്ഷാമം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ പഞ്ചായത്ത് ആവശ്യപ്പെടുന്നത് പ്രകാരം ടാങ്കർ ലോറികളിൽ കുടിവെള്ളം നൽകുന്നുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ചിരുന്നു. കാർഷികമേഖലയ്ക്കും പദ്ധതികൾ ഗുണകരമായി

യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി

ഏപ്രിൽ 11ന്

ചാലക്കുടി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വാർഷിക പദ്ധതി പ്രകാരം പെരിങ്ങൽകുത്ത് അംബേദ്കർ കോളനി കുടിവെള്ള പദ്ധതി

ചെലവ് 32.70 ലക്ഷം രൂപ

13000 ലിറ്റർ ശേഷി

കോളനിയിലെ 29 കുടുംബങ്ങൾക്ക് കുടിവെള്ള കണക്‌ഷൻ

തൃക്കൂർ വെള്ളാനിക്കോട് വട്ടക്കൊട്ടായി കനാൽ ബണ്ട് റോഡ് വഴി 35ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം

കൊടകര പുലിപ്പാറക്കുന്നിൽ 700 കുടുംബങ്ങൾക്കാണ് കുടിവെള്ളം

എടത്തിരുത്തി കടലായിക്കുളത്ത് 2,100 പേർക്ക് വെളളം

വെളളമെത്തുന്നത്: 86 പഞ്ചായത്തുകളിൽ. 7 മുനിസിപ്പാലിറ്റികളിൽ

തൃശൂർ കോർപറേഷനിൽ പ്രധാന ജലസ്രോതസുകൾ:

പീച്ചി ഡാം, വാഴാനി ഡാം, മണലിപ്പുഴ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ

സ്ഥാപിച്ച വെൽഡിംഗ് പോയിന്റുകൾ: 15

ടാങ്കർ ലോറികളിൽ സൗജന്യ വിതരണം ചെയ്തത്: 82.20ലക്ഷം ലിറ്റർ വെളളം

......................

''വാട്ടർ അതോറിറ്റി തൃശൂർ സർക്കിളിന് കീഴിലുള്ള എല്ലാ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ള വിതരണം മുടങ്ങാതെ നടത്തുന്നുണ്ട്. ജലശുദ്ധീകരണ ശാലകളുടെ ശുചീകരണ പ്രവർത്തനം നടത്തി. അതിനുള്ള രാസപദാർത്ഥങ്ങളും നൽകി. ഭാരതപ്പുഴ പൈങ്കുളം സ്രോതസിൽ വെള്ളം കുറഞ്ഞതിനാൽ പുഴയിൽ നെടുകെ ചാലുകൾ കീറുകയും താത്കാലിക ബണ്ട് നിർമ്മിക്കുകയും ചെയ്തു.''

- പൗളി, ജില്ലാ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ.