മാള: വീടുകളിൽ വെച്ചുള്ള പ്രസവാനന്തര ശുശ്രൂഷയുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഏറ്റവും എളുപ്പമാർഗ്ഗമാണ് കെ.പി പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി മദർ ആൻഡ് ചൈൽഡ് ഹെൽത്ത് കെയർ പ്രസവാനന്തര ശുശ്രൂഷ. സാധാരണ പ്രസവമായാലും സിസേറിയനായാലും ഗർഭാശയം ചുരുങ്ങുന്നതിനും രോഗാണുബാധ തടയുന്നതിനും അമിതരക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രസവാനന്തര ശുശ്രൂഷ അനിവാര്യമാണ്.
മുഴുവൻ സമയവും പരിചയസമ്പന്നരായ ഡോക്ടറുടെ മേൽനോട്ടത്തിലാണ് പ്രസവാനന്തര ശുശ്രൂഷകൾ നടത്തുന്നത്. പ്രസവാനന്തരം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിത്യേനയുള്ള ആഹാരരീതി. പ്രസവം മൂലം ശരീരത്തിനുണ്ടാകുന്ന ക്ഷീണം മാറ്റാൻ ഭക്ഷണക്രമത്തിൽ ധാന്യങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ കൂടാതെ ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ നെയ്യിൽ മൂപ്പിച്ചും ലേഹ്യമാക്കിയും നൽകുന്നു. ശരീരത്തിൽ അവരവർക്ക് ഉചിതമായ തൈലമോ കുഴമ്പോ വൈദ്യനിർദ്ദേശ പ്രകാരം ഉപയോഗിക്കുന്നു.
അമ്മയ്ക്കും കുഞ്ഞിനും രോഗ പ്രതിരോധ ശേഷി ലഭിക്കുന്നതായി പഴമക്കാരുടെ ജീവിതവും ആരോഗ്യാവസ്ഥയും പുനരുജ്ജീവിപ്പിക്കുകയാണ് പ്രസവാനന്തര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 14 വർഷത്തെ അനുഭവസമ്പത്തിന്റെ കരുത്തിൽ കണ്ടംകുളത്തി മദർ ആൻഡ് ചൈൽഡ് ഹെൽത് കെയർ. നവജാത ശിശുവിന് തികച്ചും അനുയോജ്യമായ രീതിയിൽ കുളി, അമ്മയ്ക്ക് ആയുർവേദ ഔഷധവും ഇലകളും തിളപ്പിച്ച വെള്ളവും കുഴമ്പും ചേർത്ത്കുളി എന്നിവ ഉൾപ്പെടെ പ്രസവശേഷം ഏഴ് മുതൽ 21 ദിവസം വരെ തുടരുന്ന കൃത്യമായ ആരോഗ്യ സംരക്ഷണ ശുശ്രൂഷകൾ നടുവേദന, സന്ധി വേദന ഇവയുണ്ടാകാതെ തടയുന്നു. കൂടാതെ അയഞ്ഞ ചർമ്മം പൂർവ്വസ്ഥിതിയിലാക്കാനും ഫിറ്റ്‌നസ് നിലനിറുത്താനും സഹായിക്കുന്നു. അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യങ്ങൾ, ശരീരഭാരം വളരെ കൂടുകയോ കുറയുകയോ ചെയ്യുക, സന്ധിവാതം, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, ഉറക്കക്കുറവ്, പ്രസവാനന്തരമുള്ള വിഷാദരോഗം ഇവയ്ക്ക് ഒരു ഉത്തമ പ്രതിവിധി തീർക്കുകയാണ് ഇവിടുത്തെ ചികിത്സ. കെ.പി പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആയുർവ്വേദ ആശുപത്രികളിൽ ചികിത്സ നടത്തുവാൻ എ.സി, നോൺ എ.സി റൂമുകളും ലഭ്യമാണ്. ഫോൺ: 85898 89200.