ഏങ്ങണ്ടിയൂർ : പ്രവാസികളെയും അന്യസംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്നവരെയും നിരീക്ഷണ കാലയളവിൽ സംരക്ഷിക്കുന്നതിനാവശ്യമായ ക്വാറന്റൈൻ സംവിധാനമൊരുക്കുന്നതിൽ ഏങ്ങണ്ടിയൂർ പഞ്ചായത്ത് അലംഭാവം കാണിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. അടിയന്തരമായി അവർക്ക് ക്വാറന്റൈൻ സംവിധാനമൊരുക്കാൻ പഞ്ചായത്തും, ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് ആവശ്യപ്പെട്ടു. വി.പി ലത്തീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, യു.ഡി.എഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ഇർഷാദ് കെ. ചേറ്റുവ , മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ പീതാംബരൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കൊട്ടിലിങ്ങൽ, ആർ.എം സിദ്ധിക്ക്, എ.സി സജീവ്, യു.കെ സന്തോഷ് എന്നിവർ പ്രസംഗിച്ചു..