 
കാഞ്ഞാണി: കേന്ദ്രം പെട്രോളിനും ഡീസലിനും വൻ തോതിൽ തീരുവ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് നിൽപ്പ് സമരം നടത്തി. ഒന്നര ലക്ഷം കോടി രൂപ പൊതുജനത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് മേഖലാ കമ്മിറ്റി കണ്ടശ്ശാംകടവ് പെട്രോൾ പമ്പിന് മുമ്പിൽ നിൽപ് സമരം നടത്തിയത്. സമരത്തിന് കാരമുക്ക് മേഖല സെക്രട്ടറി സജീഷ് വാലപ്പറമ്പിൽ നേതൃത്വം നൽകി. ആഷിക് ആന്തുപറമ്പിൽ, അരുൺ എടക്കാട്ടിൽ, അക്ഷയ് ദേവ്, വിനീത് എന്നിവർ പങ്കെടുത്തു..