ഗുരുവായൂർ: ദേവസ്വം ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ചെയർമാന്റെ കോലംകത്തിച്ചു. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി സംസ്ഥാനസമിതിയംഗം പി.എം. ഗോപിനാഥ്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: നിവേദിത, ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ. അനീഷ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി, ബി.ജെ.പി ഗുരുവായൂർ മുനിസിപ്പൽ പ്രസിഡന്റ് മനീഷ് കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.