arimpur
കോവിഡ് പ്രതിരോധപ്രവർത്തകർക്കുള്ള വിവാഹസദ്യ പാർസൽ പോലിസിന് വധുവരന്മാർ കൈമാറുന്നു. പ്രവർത്തകർക്കള്ള

അരിമ്പൂർ: വിവാഹദിനത്തിൽ പൊലീസിന് സദ്യയൊരുക്കി സ്നേഹാദരവ് പ്രകടിപ്പിച്ചു. മനക്കൊടി സ്വദേശി അഞ്ജനയുടെയും പുതൂർക്കര സ്വദേശി കൃഷ്ണപ്രസാദിന്റെയും വിവാഹസദ്യയാണ് അന്തിക്കാട് പൊലീസിന് പ്രത്യേകം തയ്യാറാക്കി നൽകിയത്. സ്റ്റേഷനിലും ക്വാർട്ടേഴ്സിലുള്ള അമ്പതോളം പേർക്കാണ് സദ്യയെത്തിച്ചത്. എസ്.ഐ വി.എൻ മണികണ്ഠന് നവ ദമ്പതികൾ ചേർന്ന് സദ്യ പാഴ്സൽ ചെയ്ത് നൽകി. ദുരിതാശ്വാസ നിധിയിലേക്ക് കാൽ ലക്ഷം രൂപയും ഇവർ നൽകി. മനക്കൊടി പാറേക്കാട്ട് വീട്ടിൽ രാജനും, ഭാര്യ വിജയലക്ഷ്മിയുമാണ് മകൾ അഞ്ജനയുടെ വിവാഹ സത്കാരവും, ചെലവുകളും വെട്ടിച്ചുരുക്കി സംഭാവന നൽകിയത്. അരിമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നൽകാനായി മാസ്കുകളും തയ്യാറാക്കിയിട്ടുണ്ട്. ബി.ജെ.പി മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.