police

ചാവക്കാട്: മഹിളാ കോൺഗ്രസ് നേതാവും കൗൺസിലറുമായ യുവതിക്കെതിരെ അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ ഡി.സി.സി സെക്രട്ടറിക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് ചാവക്കാട് പുന്ന മേഖലകളിൽ വ്യാപകമായി പോസ്റ്റർ പതിച്ചത്. പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്‌തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാരോപിച്ച് യുവതി ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ വ്യക്തിയാണ് ഡി.സി.സി സെക്രട്ടറി .