കയ്പമംഗലം: എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാർത്ഥികളുടെ സമ്പാദ്യ കുടുക്കകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന കാമ്പയിൻ നാട്ടിക ഏരിയാതല ഉദ്ഘാടനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ തേജസ്, ശ്രേയസ് എന്നിവരുടെ സമ്പാദ്യം ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ നാട്ടിക ഏരിയ സെക്രട്ടറി നബീൽ, ഏരിയാ പ്രസിഡന്റ് ജോത്സ്യന ശക്തിധരൻ, ഏരിയ കമ്മിറ്റി അംഗം ചൈതന്യ സത്യൻ എന്നിവർ പങ്കെടുത്തു.