കാഞ്ഞാണി : കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഗുപ്ത സമാജം പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. നൂറാം വാർഷികാഘോഷം വിപുലമായി നടത്താനുള്ള ഒരുക്കം നടക്കുന്നതിനിടയിൽ കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെ ആഘോഷം വേണ്ടെന്ന് വെച്ചാണ് സമാജത്തിൻ്റെ കീഴിലെ 11 കരകളിലെയും നിർദ്ധനരായ 700 ഓളം കുടുംബങ്ങൾക്ക് സാന്ത്വനമേകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷത്തിന്റെ ചെക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഗുപ്ത സമാജം പ്രസിഡൻ്റ് സുരേഷ് ബാബു വന്നേരി ഉദ്ഘാടനം ചെയ്തു. കെ.കെ.ഗോപി, പി.കെ. വേലായുധൻ, ധനേഷ് മഠത്തിപ്പറമ്പിൽ, പി.എ. ജയപ്രകാശ്, രതീഷ് കൂനത്ത്, കെ.ഡി സുനിൽ എന്നിവർ പങ്കെടുത്തു.