ചാലക്കുടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി അതിരപ്പിള്ളിയിലെ കലാകാരൻ ശിവദാസൻ തയ്യാറാക്കിയ ആൽബം പ്രകാശനം ചെയ്തു. നാല് മിനിറ്റ് നീളുന്ന ഗാനത്തിന്റെ പേര് അതിരപ്പിള്ളിയിൽ നിന്നുമൊരു കൊറോണ ജാഗ്രതാ ഗാനം എന്നാണ്. മുൻ പഞ്ചായത്തംഗവും നാടക നടനുമായ പുളിക്കൽ ശിവദാസൻ രചിച്ച ഗാനത്തിൽ ഇയാളോടൊപ്പം ഗീത ഭരതനും ആലാപനം നടത്തിയിട്ടുണ്ട്. ചന്ദ്രശേഖരനാണ് സംഗീതം. ചാലക്കുടി യവനിക നാടക സമിതിയിലെ അംഗമാണ് ശിവദാസൻ. സർക്കാരിന്റെ സേവനങ്ങളും ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതയുമെല്ലാം ഉൾപ്പെടുത്തിയാണ് ആൽബം ഒരുക്കിയത്.
പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ പ്രകാശനം ചെയ്തു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജുവാഴക്കാല, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.