പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിച്ചേരുന്ന പ്രവാസികൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എത്തിച്ചേരുന്നവർ എന്നിവരുടെ ക്വാറന്റൈൻ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്തിൽ
പ്രസിഡന്റ് കലാപ്രിയ സുരേഷ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, ജനപ്രതിനിധികൾ, സെക്രട്ടറി പി.ആർ. അജയഘോഷ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആവശ്യമായ ക്വാറന്റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി.