തൃശൂർ: കൂർക്കഞ്ചേരി ഐശ്വര്യ ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷനിൽ കണ്ണങ്ങനാട്ട് വീട്ടിൽ അഡ്വ. കെ.എ സതീഷ് ബാബു (71) നിര്യാതനായി. തൃശൂർ കോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഭാര്യ: പ്രസന്നകുമാരി (റിട്ട. പ്രിൻസിപ്പൽ ജഡ്ജി കോട്ടയം). മകൾ: നന്ദന. സഹോദരങ്ങൾ: സുരേഷ് ബാബു (അദ്ധ്യാപകൻ), പ്രീത പ്രഭാകരൻ, ഡോ. ബീന സോമൻ (റിട്ട. സിവിൽസർജൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തിൽ.