hindu-ikya-vedi-prathishe
താലൂക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ നടത്തിയ പ്രതിഷേധം

കൊടുങ്ങല്ലൂർ: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് അഞ്ച് കോടി രൂപ വകമാറ്റി ചെലവഴിച്ചതിനെതിരെ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിലും താലൂക്കിലെ മറ്റു പഞ്ചായത്തുകളിലും പ്രതിഷേധ ദിനം ആചരിച്ചു. കൊടുങ്ങല്ലൂരിൽ ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി രാജേഷ് പെരിഞ്ഞനം ഉദ്ഘാടനം നിർവ്വഹിച്ചു. നഗർ പ്രൗഡ പ്രമുഖ് സി. സി അശോകൻ മുഖ്യ പ്രഭാഷണം നടത്തി. വിഷ്ണു ശാസ്താവിടം, സുരേഷ് മേത്തല, ബാബു മതിലകം എന്നിവർ പങ്കെടുത്തു. പെരിഞ്ഞനത്ത് കെ. സുനിൽകുമാർ, മതിലകത്ത് ജയറാം തറയിൽ, എടത്തിരുത്തിയിൽ ജ്യോതിബാസ് തേവർക്കാട്ടിൽ , സുനിൽ എന്നിവർ നേതൃത്വം കൊടുത്തു.