തൃശൂർ: കോവിഡ് - 19 നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി പൊലീസ്. ജില്ലയുടെ വിവിധ മേഖലകളിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് നിലപാട് കടുപ്പിക്കുന്നത്. 17 വരെ സമ്പൂർണ അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഏതാനും ഇളവുകൾ മാത്രമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ആരാധനാലയങ്ങളിലെ നിയന്ത്രണം തുടരുകയാണ്.
വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും, സാധനങ്ങൾ വാങ്ങാനും പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലികണം
എപ്പോഴും മാസ്‌ക് ധരിക്കണം
വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്ര ചെയ്യരുത്
അത്യാവശ്യങ്ങൾക്ക് മാത്രം ജില്ലയിൽ നിന്നും അയൽ ജില്ലകളിലേക്ക് യാത്ര ചെയ്യുക
അന്തർജില്ലാ യാത്രയ്ക്ക് ഓൺലൈനിൽ അപേക്ഷിച്ച് പാസ് വാങ്ങണം
ലോക്ക്ഡൗൺ നിയമലംഘനം കേസ്
ആകെ 28192
അറസ്റ്റ് ചെയ്തത് 10406
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ 5828