തൃശൂർ: വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് ഇന്ന് വൈകീട്ട് 3 മുതൽ 4.30 വരെ നടക്കും. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ, വിത്ത് തയ്യാറാക്കൽ, മണ്ണൊരുക്കൽ, തൈ ഒരുക്കൽ, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഫേസ്ബുക്ക് ലൈവിലൂടെ നൽകും. ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ, കാർഷിക സർവകലാശാലയിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ. ജോയ് എം., ഡോ. ശാരദ, ഡോ. രാധിക എൻ.എസ്., ഡോ. അമ്പിളി പോൾ തുടങ്ങിയവരാണ് പങ്കെടുക്കുക. www.facebook.com/harithakeralamission പേജിൽ ലൈവ് കാണാം.