തൃശൂർ: കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 1009 പേർ. ആശുപത്രികളിൽ ചികിത്സയിലുള്ള 16 പേരുൾപ്പെടെയാണിത്. ഇന്നലെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരെയും ഡിസ്ചാർജ്ജ് ചെയ്തിട്ടില്ല. 11 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1338 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1326 സാമ്പിളുകളുടെ ഫലം വന്നു. 12 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 267 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ജില്ലാ കൺട്രോൾ സെല്ലിൽ 301 ഫോൺ കാളുകൾ ലഭിച്ചു. 28 പേർക്ക് കൗൺസലിംഗ് നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1528 പേരെയും മത്സ്യച്ചന്തയിൽ 676 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 32 പേരെയും മറ്റ് പഴവർഗ്ഗ മാർക്കറ്റിൽ 109 പേരെയും സ്‌ക്രീൻ ചെയ്തു.