കൊടുങ്ങല്ലൂർ: അഴീക്കോട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം വിൽക്കുന്നത് കണ്ടെത്തി. 12 കിലോ വറ്റ , 25 കിലോ സ്രാവ്, 30 കിലോ തിലോപ്പിയ എന്നിവ കണ്ടെത്തി നശിപ്പിച്ചു. അഴീക്കോട് ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം അൻസിൽ, അസിസ്റ്റന്റ് വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന..