തൃശൂർ: ലോക്ക് ഡൗണിനു ശേഷം ഓഫീസുകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ റവന്യൂ സേവനങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാക്കും. എം കേരളം എന്ന മൊബൈൽ ആപ്പ് വഴി റവന്യൂ വകുപ്പിൽ നിന്നുള്ള 24 ഇനം സർട്ടിഫിക്കറ്റുകൾ ലഭിക്കും. സാക്ഷ്യപത്രങ്ങൾക്കായി അപേക്ഷ നൽകാനും, ഫീസ് ഒടുക്കാനും, സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യാനും ഈ മൊബൈൽ ആപ്പ് വഴി സാധിക്കും. വില്ലേജ് ഓഫീസിലെ തിരക്ക് ഇതുമൂലം ഒഴിവാക്കാനാകും. സംസ്ഥാനത്തെ 17 വകുപ്പുകളിൽ നിന്നുള്ള നൂറിലധികം സേവനങ്ങളാണ് ഈ ആപ്പ് വഴി ലഭ്യമാക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ, ഐ ഒ എസ് ആപ്പ് സ്റ്റോർ എന്നീ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നും എം കേരളം ഡൗൺലോഡ് ചെയ്യാം. സർവീസ് എന്ന ടാബിൽ നിന്നോ ഡിപ്പാർട്ട്‌മെൻറ്‌സ് എന്ന ടാബിൽ നിന്നോ സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കാം. ആവശ്യമായ വിവരങ്ങൾ ചേർത്ത് അപേക്ഷ നൽകണം. ഫോൺ: 0471-155300, 0471-2335523. ഇമെയിൽ helpdesk. ksitm@kerala.gov.in