കൊടുങ്ങല്ലൂർ: വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച് പേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

എറിയാട് യു ബസാർ പുളിപറമ്പിൽ മക്കാർ മകൻ അഫ്സൽ, മാന്തുരുത്തിൽ മൊയ്തു മകൻ ഷംസുദ്ദീൻ, നെട്ടൂക്കാരൻ അബ്ദുൾ ഖാദർ മകൻ മുഹമ്മദാലി, പുളിപറമ്പിൽ അബ്ദുള്ള മകൻ മക്കാർ, പുളിപ്പറസിൽ അബ്ദുള്ള മകൻ അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

എറിയാട് വടക്ക് വശം മസ്ജിദുൽ ബിലാൽ പള്ളിയിലാണ് വിലക്ക് ലംഘിച്ച് പ്രാർത്ഥന നടന്നത്. ഇതറിഞ്ഞെത്തിയ പൊലീസ് സംഘം അഞ്ച് പേരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്തു. പള്ളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥിക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. അങ്ങിനെയാണ് പ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന അഞ്ച് ആളുകൾ പൊലീസിൻ്റെ പിടിയിലാകുന്നത്. . ഇവരെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.