കയ്പമംഗലം: ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന, മത്സ്യത്തൊഴിലാളികൾക്ക് പച്ചക്കറി കിറ്റുകളും മാസ്കുകളും കൊടുക്കുന്ന ''കൂടെയുണ്ട് ശോഭ'' പദ്ധതിയുടെ ഉദ്ഘാടനം കയ്പമംഗലം കമ്പനികടവ് കടപ്പുറത്ത് ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിൻ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ജെ. പോൾസൺ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുൾ മജീദ്, മണി കാവുങ്ങൽ, ദിവാകരൻ കുറുപ്പത്ത്, പി.എം. മുഹമ്മദാലി, ഇ.കെ. ഭരതൻ, കെ.കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു. പദ്ധതിയില്‍ ലോക്ക് ഡൗണില്‍ കടലില്‍ മത്സ്യ ബന്ധനത്തിന് പോകുന്നവർക്കും മത്സ്യം വിൽക്കുവാൻ പോകുന്ന കച്ചവടക്കാർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പദ്ധതി പ്രകാരം പച്ചക്കറിയും മാസ്കുകളും നൽകും.