ksu
ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അന്തിക്കാട് എസ്.ഐ കെ.ജെ. ജിനേഷ് നിർവഹിക്കുന്നു.

കാഞ്ഞാണി: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വാടാനപ്പള്ളി മേഖലയിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്ത് സഹായമായി എല്ലാ അംഗങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമാണിത്. അന്തിക്കാട് എസ്.ഐ കെ.ജെ. ജിനേഷ് കണ്ടശാംകടവ് മേഖലയുടെ ഭക്ഷ്യധാന്യ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് സി.എസ്. സുരേഷ് അദ്ധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി ജീസൺ, ജില്ലാ വെൽഫെയർ കമ്മിറ്റി ചെയർമാനും അംഗവുമായ ജിതേഷ്, മേഖലാ ഇൻചാർജ് ജോസ് പൊന്തേക്കൻ, ജില്ലാ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ സുനിൽ വൈലത്തൂർ, മേഖലാ ട്രഷറർ ഫ്‌ളാഡാന്റോ എന്നിവർ സംസാരിച്ചു. തുടർന്ന് തൃപ്രയാർ, പെരിങ്ങോട്ടുകര, കാഞ്ഞാണി, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ യൂണിറ്റുകളിലും ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.