ചേർപ്പ്: കൃഷിവകുപ്പ് എട്ടുമന പടവിന് നൽകിയ ലക്ഷങ്ങൾ വിലവരുന്ന പുതിയ രണ്ട് ടില്ലറുകൾ അലക്ഷ്യമായി കിടക്കുന്നതിനാൽ നശിക്കുന്നതായി പരാതി. ഇത്തവണ കൃഷി ഇറക്കിയ ഘട്ടത്തിൽ ടില്ലറുകൾ ഉപയോഗിച്ചിരുന്നു. പിന്നീട് പറമ്പിൽ ഇടുകയായിരുന്നു. മഴയും വെയിലും കൊണ്ട് ഉപയോഗശൂന്യമായി പറമ്പിൽ കിടക്കുന്ന ടില്ലറുകൾക്ക് ചുറ്റും കാടും കയറിയിട്ടുണ്ട്.