പുതുക്കാട്: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചതിനെതിരെ പുതുക്കാട് മണ്ഡലത്തിൽ എ.ഐ.വൈ.എഫ് മേഖലാ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. വരാക്കര മേഖലാ കമ്മിറ്റി നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനീഷ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് മേഖലാ കമ്മിറ്റി നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് ശ്യാൽ പുതുക്കാട് ഉദ്ഘാടനം ചെയ്തു.
മറ്റത്തൂർ മേഖലാ കമ്മിറ്റി നടത്തിയ സമരം സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സി.യു. പ്രിയൻ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര മേഖലാ കമ്മിറ്റി നടത്തിയ സമരം ജില്ലാ കമ്മിറ്റി അംഗം എൻ.എം. മനേഷ് ഉദ്ഘടാനം ചെയ്തു. പറപ്പൂക്കര മേഖലാ കമ്മിറ്റി നടത്തിയ സമരം മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ടി. കിഷോർ ഉദ്ഘാടനം ചെയ്തു.
ആമ്പല്ലൂർ മേഖലാ കമ്മിറ്റി നടത്തിയ സമരം മണ്ഡലം ജോയിന്റ് സെക്രട്ടറി വി.ആർ. രബീഷ് ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണം പാലിച്ച് സാമൂഹിക അകലം പാലിച്ച് അഞ്ച് പേർ വീതം പങ്കെടുത്താണ് സമരം സംഘടിപ്പിച്ചത്.