കയ്പമംഗലം: കാക്കാത്തുരുത്തി പള്ളി വളവ് വടക്കുഭാഗം പുഴങ്കരയില്ലത്ത് വേലിക്കെട്ടിൽ ഖാലിദ് മകന്‍ ഷൗക്കത്തലി (51) നിര്യാതനായി. മൂന്നുപീടികയിലെ ബ്രൂട്ട് ബേക്കറി ഉടമയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു . ഭാര്യ: സുമി. മക്കൾ: റംസീന, ഫർസീന. മരുമകന്‍: ഷെക്കീബ്. കബറടക്കം നടത്തി..