ചാലക്കുടി: വിമാനങ്ങളിൽ എത്തിയ ജില്ലക്കാരായ 150 പേരെ മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിൽ ക്വാറന്റൈൻ ചെയ്തു. ദുബായിൽ നിന്നുള്ളവർക്കാണ് ഡിവൈനിനെ മൂന്നു ബ്ലോക്കുകളിലായി പാർപ്പിക്കുന്നത്. ക്രമീകരണം വിലയിരുത്തുന്നതിന് കളക്ടർ എസ്. ഷാനവാസ് സ്ഥലത്തെത്തി. എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് ജില്ലാ കളകടർ പറഞ്ഞു. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, ചാലക്കുടി തസഹിൽദാർ ഇ.എൻ. രാജു, ഭൂരേഖ തഹസിൽദാർ ഐ.എ. സുരേഷ് തുടങ്ങിയവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു. ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. മാത്യു തടത്തിൽ, ഫാ. ടോണി പുന്നശേരി എന്നിവർ ചേർന്ന് കളക്ടറെ സ്വീകരിച്ചു.
ഡിവൈൻ ധ്യാന കേന്ദ്രത്തിൽ പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിന് മേലൂർ പഞ്ചായത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവർക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ കുടിവെള്ളം ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. നാലു നേരവും ഭക്ഷണം നൽകുന്നതും പഞ്ചായത്തായിരിക്കും. കുടുംബശ്രീയുടെ ഇപ്പോഴും പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ നിന്നായിരിക്കും ഇത്.
- പി.പി. ബാബു, പ്രസിഡന്റ്