പാവറട്ടി: ജന്മദിനാഘോഷം മാറ്റി വച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സഹോദരങ്ങൾ മാതൃകയായി. പാടൂർ നാലകത്ത് പുഴങ്ങര ഷാജി അബൂബക്കർ ഷെബിൻ ദമ്പതികളുടെ മക്കളായ ഫാത്തിമ സുഹറ (7), ഷാജി (4) എന്നീ കുട്ടികളുടെ ജന്മദിനാലോഷം ഒഴിവാക്കി 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുരളി പെരുനെല്ലി എം.എൽ.എ കുട്ടികളിൽ നിന്ന് തുക ഏറ്റുവാങ്ങി. ടി.വി. ഹരിദാസൻ, എ.കെ. തങ്ങൾ, കെ.എ. ബാലകൃഷ്ണൻ, പി.സി. ഷംസു എന്നിവർ പങ്കെടുത്തു.