പാവറട്ടി: കണിയാൻ തുരുത്ത് നിവാസികളുടെ സ്വപ്നമായിരുന്നു മണിച്ചാൽ ബണ്ട് റോഡിന്റെ നവീകരണം. എളവള്ളി പഞ്ചായത്തിന്റെ ശാന്തി തീരം ക്രിമറ്റോറിയത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരുന്നതും ഈ ബണ്ട് റോഡിലൂടെയാണ്. റോഡിന്റെ അവസ്ഥ മനസ്സിലാക്കിയ മുരളി പെരുന്നെല്ലി എം.എൽ.എ തുറമുഖ വകുപ്പുമായി ബന്ധപ്പെടുകയും ആവശ്യമായ മുപ്പത്തൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ അനുവദിക്കുകയും ചെയ്തു. ടാറിംഗ് പൂർത്തീകരണവേളയിൽ നിർമ്മാണം വിലയിരുത്താനായി എം.എൽ.എ എത്തി. കണിയാൻ തുരുത്ത് പാടശേഖരത്തിലെ കൃഷിക്കാർക്കും വളരെ പ്രയോജനകരമാണ് ഈ റോഡ്.

കാപ്

എളവള്ളി മണിച്ചാൽ ബണ്ട് റോഡ് നവീകരണ പ്രവർത്തനം മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്യത്തിൽ പരിശോധിക്കുന്നു.