ചാലക്കുടി: ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചരത്തിൽ ശനിയാഴ്ച മാർക്കറ്റിൽ കനത്ത തിരക്ക്. പലചരക്ക്, പച്ചക്കറി തുടങ്ങിയവ വാങ്ങാനാണ് ജനങ്ങൾ തള്ളിക്കയറിയത്. കോഴിക്കടകളും മാംസ വിൽപ്പന സ്റ്റാളുകളും ജനങ്ങളെക്കൊണ്ടു നിറഞ്ഞു. ഉച്ചവരെ വൻ തിരക്കായിരുന്നു. പലയിടങ്ങളിലും സാമൂഹിക അകലം പാലിക്കൽ നിർദ്ദേശം കാറ്റിൽ പറത്തി.
രണ്ടു ദിവസമായി കച്ചവടത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് വ്യാപാരി ഡേവിസ് കവലക്കാട്ട് പറഞ്ഞു. പച്ചമരുന്നു കടകൾ ഉൾപ്പെടെ ഭൂരിഭാഗം സ്ഥാപനങ്ങളിലും വലിയ തിരക്കായിരുന്നുവെങ്കിലും പരമാവധി ആരോഗ്യ പ്രോട്ടോക്കാൾ പരിപാലനത്തിന് കടയുടമകൾ ശദ്ധിച്ചുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ പറഞ്ഞു.